വിവാഹ മോചനക്കേസിലെ അപ്പീല്‍ തീര്‍പ്പാവും മുമ്പ് പുനര്‍വിവാഹം നടത്തുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

Update: 2021-09-28 14:19 GMT

കൊച്ചി: വിവാഹ മോചനക്കേസിലെ അപ്പീല്‍ തീര്‍പ്പാവും മുമ്പ് പുനര്‍വിവാഹം നടത്തുകയും അപ്പീല്‍ തള്ളുകയും ചെയ്താല്‍ കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലന്ന് ഹൈക്കോടതി. കുടുംബകോടതി ഉത്തരവിനെതിരെയുള്ള അപ്പീലില്‍ സ്‌റ്റേ നിലനില്‍ക്കെ ഭര്‍ത്താവ് വീണ്ടും വിവാഹിതനായെന്ന പരാതിയില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാവക്കാട് ചക്കുംകണ്ടം സ്വദേശി മനോജ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്.


കുടുംബകോടതി ഉത്തരവ് ശരിവെച്ചാല്‍, പുനര്‍വിവാഹം അപ്പീല്‍ സമര്‍പ്പിക്കുന്നതിന് മുന്‍പോ, അപ്പീല്‍ തള്ളിയതിനു ശേഷമോ എന്നതിന് പ്രസക്തിയില്ലന്നും ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് 15ന് വിരുദ്ധമല്ലന്നും കോടതി നിരീക്ഷിച്ചു. അപ്പീല്‍ നല്‍കാന്‍ വൈകുകയോ, അപ്പീല്‍ നിരസിക്കുകയോ ചെയ്താല്‍ ഹിന്ദു വിവാഹ നിയമപ്രകാരം രണ്ടാം വിവാഹത്തിന് തടസമില്ലന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.




Tags:    

Similar News