വൈഎംസിഎ അനധികൃതമായി കൈവശംവച്ച ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്തു

കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടതോടെ 2010ല്‍ സര്‍ക്കാര്‍ പാട്ടക്കരാര്‍ റദ്ദാക്കി.

Update: 2021-07-16 13:29 GMT

കൊല്ലം: നഗരത്തിന്റെ ഹൃദയഭാഗത്ത് യങ്‌മെന്‍സ് കൃസ്ത്യന്‍ അസോസിയേഷന്‍ (വൈഎംസിഎ) അനധികൃതമായി കൈവശംവച്ചിരുന്ന കോടികള്‍ വിലമതിക്കുന്ന റവന്യൂഭൂമി അധികൃതര്‍ തിരിച്ചുപിടിച്ചു. 85 സെന്റ് ഭൂമിയാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിച്ചത്.


കൊല്ലം ചിന്നക്കടയ്ക്ക് സമീപമുള്ള സര്‍ക്കാര്‍ ഭൂമി 60 വര്‍ഷത്തിലധികമായി വൈഎംസിഎ കുത്തകപാട്ടം പ്രകാരം കൈവശം വച്ച് വരികയായിരുന്നു. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടതോടെ 2010ല്‍ സര്‍ക്കാര്‍ പാട്ടക്കരാര്‍ റദ്ദാക്കി. എന്നാല്‍ 11 വര്‍ഷം കഴിഞ്ഞിട്ടും വെഎംസിഐ അധികൃതര്‍ സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തില്ല. ഇതോടെയാണ് റവന്യു വകുപ്പ് കര്‍ശന നടപടിയുമായി നീങ്ങിയത്. ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ നടപടികള്‍ക്കിടെ സഭാനേതൃത്വം അത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിച്ചില്ല.




Tags:    

Similar News