ഉറുമ്പുകള്‍ കാരണം വിമാനയാത്ര തടസ്സപ്പെട്ടു

Update: 2021-09-07 04:30 GMT

ന്യൂഡല്‍ഹി: ലണ്ടനിലേക്കുള്ള വിമാനയാത്ര തടസപ്പെടുത്തി ഉറുമ്പുകള്‍. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പ് പ്രശ്‌നമായത്. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്. എല്ലാ ഉറുമ്പുകളെയും നീക്കാന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.





Tags:    

Similar News