കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Update: 2020-03-11 14:40 GMT

മാനന്തവാടി: കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. തലപ്പുഴ മക്കിമല വനമേഖലയിലെ കാളികുണ്ടിലാണ് 40 വയസ് പ്രായം തോന്നിക്കുന്ന കാട്ടു കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 10.30തോടെയാണ് കാട്ടാന ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലക സംഘം സ്ഥലതെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഡിഎഫ്ഒ രമേശ് വിഷ്‌ണോയ്, മാനന്തവാടി റെയിഞ്ച് ഓഫിസര്‍ കെ വി ബിജു, ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസര്‍ എം പത്മനാഭന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വനം വകുപ്പ് സീനിയര്‍ വെറ്റനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, കാട്ടിമൂലവെറ്റനറി സര്‍ജന്‍ ഡോ.ജിജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം വനത്തില്‍ സംസ്‌ക്കരിക്കും.



Tags:    

Similar News