'രാജ്യത്തെ വംശഹത്യക്ക് വിട്ടു നല്‍കില്ല'; കാംപസ് ഫ്രണ്ട് സിനിമാ പ്രദര്‍ശനം സംഘടിപിച്ചു

Update: 2022-02-27 12:28 GMT

മലപ്പുറം: 'രാജ്യത്തെ വംശഹത്യക്ക് വിട്ടു നല്‍കില്ല' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന തലത്തില്‍ കാംപസ് ഫ്രണ്ട് നടത്തുന്ന കാംപയിനിന്റെ ഭാഗമായി മലപ്പുറത്ത് 'നേര്‍ചിത്രങ്ങള്‍' സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചു. റൂബി ലോഞ്ച് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടി സംവിധായകയും ആക്ടിവിസ്റ്റുമായ ലീലാ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏതൊരു വിഭാഗവും അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്തി മുഖ്യധാരയിലേക്ക് കടന്ന് വരാന്‍ ശ്രമിക്കണമെന്ന് ലീല സന്തോഷ് ആവശ്യപ്പെട്ടു.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം അല്‍ ബിലാല്‍ സലിം, മലപ്പുറം ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂര്‍, സെക്രട്ടറി അര്‍ഷഖ് ശര്‍ബാസ്, അന്‍ഷിഫ് ഇളയൂര്‍, അഷിയ റിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: