കുവൈത്ത് അമീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Update: 2020-09-29 17:56 GMT

തിരുവനന്തപുരം: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Tags: