കൊവിഡ് മുക്തരായവര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നു

Update: 2020-08-11 17:33 GMT

ന്യൂഡല്‍ഹി: കൊവിഡ് മുക്തരായവര്‍ക്കുവേണ്ടി കേന്ദ്ര ആരോഗ്യമന്ത്രായം പുതിയ മാര്‍ഗനിര്‍ദേശം തയ്യാറാക്കുന്നു. ആരോഗ്യമന്ത്രായത്തിലെ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കാണ് ഇതിന്റെ ചുമതല. ആരോഗ്യമന്ത്രാലയത്തിലെയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ അധ്യക്ഷനായി ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ പേരിലാണ് ഇത് പുറത്തിറക്കുന്നത്.

കൊവിഡ് മുക്തരായവര്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുന്നത്.

22,68,676 കൊവിഡ് രോഗികളില്‍ ഇന്ത്യയില്‍ 15 ലക്ഷത്തോളം പേര്‍ കൊവിഡ് മുക്തരായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് രോഗബാധിതരില്‍ 1.99 ശതമാനം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 69.80 ശതമാനത്തിലും തുടരുന്നു.

കൊവിഡ് രോഗം നേരത്തെ കണ്ടെത്തുകയാണെങ്കില്‍ മരണനിരക്ക് കുറയുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

Similar News