ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് 1.51 ലക്ഷം കോടി രൂപ

ഇക്കാലയളവില്‍ കേരളത്തിനുള്ള കുടിശിക 7,077 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു.

Update: 2020-09-15 13:32 GMT

ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ജിഎസ്ടി നഷ്ടപരിഹാര ഇനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 1.51 ലക്ഷം കോടി രൂപ നല്‍കാനുണ്ടെന്ന് ധനസഹമന്ത്രി അനുരാഗ്സിങ് ഠാക്കൂര്‍. ഇക്കാലയളവില്‍ കേരളത്തിനുള്ള കുടിശിക 7,077 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര സെസ് വഴി പിരിഞ്ഞുകിട്ടുന്ന തുക അപര്യാപ്തമാണെന്ന് മന്ത്രി പറഞ്ഞു.

സെസ് വഴി ലഭിക്കുന്ന തുകയാണ് 2017ലെ നിയമപ്രകാരം ജിഎസ്ടി നഷ്ടപരിഹാര ഫണ്ടിലേക്ക് വരുന്നത്. ഇക്കൊല്ലം ജൂലൈ വരെ ഈയിനത്തില്‍ ലഭിച്ച ഫണ്ട് മാര്‍ച്ച് വരെയുള്ള നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ഭാഗികമായി ഉപയോഗിച്ചു. ഫണ്ടിലേയ്ക്ക് മതിയായ വരുമാനം ലഭിക്കാത്തപക്ഷം എന്തുചെയ്യണമെന്ന് സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. ഫണ്ടിന്റെ ലഭ്യതപ്രകാരം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. രാജ്യസഭയില്‍ എളമരം കരീം എംപി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് 

Tags:    

Similar News