'മാപ്പിള വീര്യം സ്വാതന്ത്ര്യ സമരത്തില്‍': കാംപസ് ഫ്രണ്ട് മാപ്പിള പോരാളികളെ അനുസ്മരിച്ചു

Update: 2021-08-15 14:28 GMT

മലപ്പുറം: സ്വാതന്ത്ര്യ ദിനത്തില്‍ 'മാപ്പിള വീര്യം സ്വാതന്ത്ര്യ സമരത്തില്‍' എന്ന വിഷയത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധിനിവേശ വിരുദ്ധ മാപ്പിള പോരാളികളെ അനുസ്മരിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ ഷെയ്ഖ് റസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തമീം ബിന്‍ ബക്കര്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ഷര്‍ബാസ് അധ്യക്ഷത വഹിച്ചു.

മലബാര്‍ സമര അനുസമരണ സമിതി ജനറല്‍ കണ്‍വീനര്‍ സി അബ്ദുല്‍ ഹമീദ് മലബാര്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസനുല്‍ ബെന്ന പരിപാടിക്ക് നന്ദി പറഞ്ഞു.

Tags: