അഷ്ടമിച്ചിറയില്‍ തകര്‍ന്ന കലുങ്ക് അപകട ഭീഷണി സൃഷ്ടിക്കുന്നു

Update: 2020-10-14 13:55 GMT

മാളഃ അഷ്ടമിച്ചിറ ജംഗ്ഷനില്‍ തകര്‍ന്ന കലുങ്ക് അപകടഭീഷണി സൃഷ്ടിക്കുന്നു. അഷ്ടമിച്ചിറ മഹാദേവ ക്ഷേത്രത്തിന് സമീപം മാള-കൊടകര ഹൈവേയിലാണ് തകര്‍ന്ന കലുങ്ക് അപകട ഭീഷണി സൃഷ്ടിക്കുന്നത്. റോഡിന്റെ കുറുകെയുള്ള കലുങ്കിന്റെ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. താഴെ വെള്ളം ഒഴുകിപ്പോകുന്ന തോടുണ്ട്. സംരക്ഷണ ഭിത്തി തകര്‍ന്നതിനാല്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് വീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കലുങ്കിന്റെ സമീപം കാട് വളര്‍ന്നതിനാല്‍ താഴെയുള്ള തോട് കാണാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. ഇതിനാല്‍തന്നെ ഇരുചക്ര വാഹനങ്ങളോ ചെറുകാറുകളോ അപകടത്തില്‍ പെട്ടാല്‍ ജനമറിയുന്നതിന് സാദ്ധ്യത കുറവാണ്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. തകര്‍ന്ന കലുങ്കിന്റെ സംരക്ഷണ ഭിത്തി പുനഃര്‍നിര്‍മിക്കുന്നതിനും ഈ പ്രദേശത്തെ കാട് നീക്കം ചെയ്യാനും അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Similar News