കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Update: 2024-05-04 07:02 GMT

കൊച്ചി: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 11നായിരുന്നു സംഭവം.

കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭര്‍ത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തു.


Tags:    

Similar News