വാഹനാപകടത്തില്‍ മരണപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം സൗദിയില്‍ കബറടക്കി

പശ്ചിമ ബംഗാള്‍ പത്മാമാ സ്വദേശി അബ്ദുല്‍ഹായ് മണ്ഡലിന്റെ (31) മൃതദേഹം ആണ് ഖമാസീന്‍ കബര്‍സ്ഥാനില്‍ അടക്കം ചെയ്തത്.

Update: 2019-10-29 01:49 GMT

വാദി ദവാസിര്‍ (സൗദി അറേബ്യ): കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം കബറടക്കി. പശ്ചിമ ബംഗാള്‍ പത്മാമാ സ്വദേശി അബ്ദുല്‍ഹായ് മണ്ഡലിന്റെ (31) മൃതദേഹം ആണ് ഖമാസീന്‍ കബര്‍സ്ഥാനില്‍ അടക്കം ചെയ്തത്. ഈ മാസം പത്തിനാണ് സുഹൃത്തുക്കളോടൊപ്പം അബ്ദുല്‍ ഹായ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്.

ട്രെയ്‌ലറിനെ മറികടക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അബ്ദുല്‍ ഹായ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരാണ് മൃതദേഹം ഇവിടെതന്നെ മറവു ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അബ്ദുല്‍ഹായിക്ക് ഭാര്യയും ഒന്നര വയസ്സുള്ള കുട്ടിയും ഉണ്ട്. ഒരുവര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്.


Tags: