വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

Update: 2021-06-20 08:40 GMT

കൊല്ലം: കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കാണാതായ വലിയപാടം സ്വദേശി മിഥുന്‍ നാഥ്(21), ആദര്‍ശ് (24) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലയില്‍ ഇന്നലെ വൈകുന്നേരമാണ് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും. മറിഞ്ഞ വള്ളത്തില്‍ അഞ്ചു പേരുണ്ടായിരുന്നു. അതില്‍ മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Tags:    

Similar News