ബിജെപി അധികാരത്തിലെത്താന്‍ നല്ല സാധ്യത, 40 മുതല്‍ 75 വരെ സീറ്റ് നേടും; ഇ ശ്രീധരന്‍

തന്നെ പോലെ പ്രശസ്തനും കഴിവുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു

Update: 2021-04-01 14:25 GMT

കോഴിക്കോട്: ബി.ജെ.പി അധികാരത്തില്‍ വരാന്‍ നല്ല സാധ്യത കാണുന്നുണ്ടെന്ന് ഇ ശ്രീധരന്‍. കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബി.ജെ.പി ആയിരിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പിലെ വന്‍ പ്രതീക്ഷയെ കുറിച്ച് പറഞ്ഞത്.


നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം എന്തായാലും ഉറപ്പാണെന്നും ശ്രീധരന്‍ പറഞ്ഞു. ബി.ജെ.പി 40 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 75 വരെ പോയേക്കാം. തന്നെ പോലെ പ്രശസ്തനും കഴിവുമുള്ള ആള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. മുഖ്യമന്ത്രിയാകണമോയെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും താന്‍ അക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ ആ ചുമതല ഏറ്റെടുക്കാമെന്നും ശ്രീധരന്‍ പറഞ്ഞു.




Tags: