പൂപ്പത്തിയിലെ ആക്രമം: പ്രതി പിടിയില്‍

പൂപ്പത്തി പാടത്ത് പുല്ല് വെട്ടുന്നതിനിടയില്‍ പൂപ്പത്തി സ്വദേശിയായ പേരിലാന്‍ ശശി (61) യെ ആക്രമിച്ച സംഭവത്തിലെ പ്രതി തെക്കന്‍ താണിശ്ശേരി പോട്ടേപ്പറമ്പില്‍ വിത്സന്‍ (42) നെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-03-13 15:57 GMT

മാള (തൃശ്ശൂര്‍): പൂപ്പത്തിയിലെ പാടത്തുണ്ടായ ആക്രമണക്കേസിലെ പ്രതി അറസ്റ്റില്‍. പൂപ്പത്തി പാടത്ത് പുല്ല് വെട്ടുന്നതിനിടയില്‍ പൂപ്പത്തി സ്വദേശിയായ പേരിലാന്‍ ശശി (61) യെ ആക്രമിച്ച സംഭവത്തിലെ പ്രതി തെക്കന്‍ താണിശ്ശേരി പോട്ടേപ്പറമ്പില്‍ വിത്സന്‍ (42) നെയാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് മുന്‍പ് കള്ളുഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായാണ് പുല്ല് വെട്ടുകയായിരുന്ന ശശിയുടെ കൈയ്യില്‍ നിന്നും അരിവാള്‍ വാങ്ങി പ്രതി വെട്ടിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം നടന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ 308, 323, 324, 341 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം, തടഞ്ഞു നിര്‍ത്തല്‍, കൈയ്യുപയോഗിച്ച് ശാരീരികാക്രമണം തുടങ്ങിയ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Tags:    

Similar News