തായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം

Update: 2022-06-29 12:37 GMT

പെരിന്തല്‍മണ്ണ: തായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം കരിങ്കല്ലത്താണി ഹുമാന്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഹാളില്‍ നടന്നു. താഴെക്കോട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് പാര്‍ട്ടി മെംബര്‍ഷിപ്പ് എടുത്തവരെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് സ്വീകരിച്ചു.


പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ കൗമുദി അധ്യക്ഷ്യത വഹിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ശിഹാബ് പിവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി റിയാസ് കരിങ്കല്ലത്താണി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി സാദിഖ്, റസാഖ് അമ്മിനിക്കാട് സംബന്ധിച്ചു.

Tags:    

Similar News