തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ രമേശ് ചെന്നമനേനിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കി

ജര്‍മന്‍ പൗരനാണ് രമേശ്.

Update: 2019-11-21 04:00 GMT

ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി നേതാവും എംഎല്‍എയുമായ രമേശ് ചെന്നമനേനിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാണ് രമേശ് ഇന്ത്യന്‍ പൗരത്വം നേടിയതെന്ന് ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പൊതുതാല്പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ 13 പേജ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയില്‍ അംഗമാണ് രമേശ്. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്റെ ഒരു വര്‍ഷത്തിനിടിയില്‍ വിദേശത്ത് പോയിരുന്നില്ലെന്ന് രമേശ് സത്യവാങ് മൂലം നല്‍കിയിരുന്നു. അപേക്ഷ നല്‍കുന്നതിന് ഒരു വര്‍ഷത്തിനിടയില്‍ വിദേശത്ത് പോയവര്‍ക്ക് പൗരത്വം നല്‍കുകയില്ല. വിദേശത്ത് പോയ കാര്യം മറച്ചുവച്ച് അപേക്ഷ നല്‍കിയെന്നാണ് എംഎല്‍എയുടെ പൗരത്വം റദ്ദാക്കിയതിനു പറഞ്ഞ കാരണം.

ജര്‍മന്‍ പൗരനാണ് രമേശ്.  ഇരട്ടപൗരത്വത്തിന് ഇന്ത്യയില്‍ വ്യവസ്ഥയില്ല. വിദേശപൗരത്വമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ പാര്‍ലമെന്റില്‍ അംഗമാവാനോ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. 

Tags:    

Similar News