അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

Update: 2025-08-19 03:53 GMT

കാസർകോട്: അടിയേറ്റ് വിദ്യാർഥിയുടെ കർണപുടത്തിന് ഗുരുതര പരിക്കു പറ്റിയ സംഭവത്തിൽ പ്രധാന അധ്യപകനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലിസ് കേസെടുത്തു. എം അശോകനെതിരെയാണ് കേസ്.

സംഭവത്തിൽ ഇന്നലെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മന്ത്രി വി ശിവൻകുട്ടി വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് കമ്മീഷൻ കേസെടുത്തത്.

കാസർകോട് കുണ്ടംകുഴി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെയാണ് പ്രധാനാധ്യാപകൻ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ അസംബ്ലി കഴിഞ്ഞയുടനെ കുട്ടിയെ ചോദ്യം ചെയ്യുകയും ചെകിട്ടത്ത് അടിക്കുകയായിരുന്നു.

Tags: