സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായ താനൂര്‍ ഉപജില്ലാ അവലോകന യോഗം വെള്ളിയാഴ്ച

Update: 2021-10-21 07:46 GMT

താനൂര്‍: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി താനൂര്‍ ഉപജില്ലാതല അവലോകന യോഗം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേരും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ഉപജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കായി സമഗ്രശിക്ഷാ കേരള തയ്യാറാക്കിയ വായനാവസന്തം പുസ്തകങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനനവും ഈ യോഗത്തിനൊപ്പം നടക്കും. 

Tags: