താനൂര്‍: എസ്ഡിപിഐയില്‍ പുതുതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി

Update: 2021-11-13 10:08 GMT

താനൂര്‍: താനൂരില്‍ എസ്ഡിപിഐ നിറമരുതൂര്‍ പഞ്ചായത്തിലെ എസ്ഡിപിഐ ബ്രാഞ്ചില്‍ പുതുതായി എത്തിയ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. നിറമരുതൂര്‍ പഞ്ചായത്തിലെ എസ്ഡിപിഐ ആലിന്‍ചുവട് ബ്രാഞ്ച് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും ഒപ്പം നടന്നു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫാണ് ഓഫിസ് ഉദ്ഘാടനം നടത്തിയത്. പാര്‍ട്ടിയിലേക്ക് കടന്ന് വന്ന പുതിയ മെമ്പര്‍മാരെ ചടങ്ങില്‍ വെച്ച് അദ്ദേഹം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യ തേടുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് എസ്ഡിപിഐയെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. 

നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സുലൈമാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ഫിറോസ് നൂര്‍മൈതാനം, പഞ്ചായത്ത് സെക്രട്ടറി കുഞ്ഞലവി, എസ് ഡി ടി യു ഏരിയ പ്രസിഡന്റ് സെമീര്‍ എന്നിവര്‍ സംസാരിച്ചു ബ്രാഞ്ച് പ്രസിഡന്റ് സെമീര്‍ സ്വാഗതാവും സെക്രട്ടറി ഉസൈന്‍ നന്ദിയും പറഞ്ഞു. ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ്,നീറ്റ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ തലത്തില്‍ 1464 ആം റാങ്ക് കരസ്ഥമാക്കിയ നിറമരുതൂര്‍ സ്വദേശിനി ഫാത്തിമ സഹനയെ ചടങ്ങില്‍ വെച്ച് ജില്ലാ പ്രസിഡന്റ് മെമന്റോ നല്‍കി ആദരിച്ചു. 

Tags:    

Similar News