സ്റ്റാലിനെ പുകഴ്ത്തിയതിന് അവഹേളനം; ബിജെപി വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ട് ഡിഎംകെയില്‍ ചേര്‍ന്നു

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഡിഎംകെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്.

Update: 2019-12-05 10:08 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് തിരിച്ചടിയായി വൈസ് പ്രസിഡന്റ് ബി ടി അരശകുമാര്‍ ഡിഎംകെയില്‍ ചേര്‍ന്നു. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഡിഎംകെ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് ഇദ്ദേഹം അംഗത്വം സ്വീകരിച്ചത്.

ഈ മാസം ഒന്നിന് പുതുക്കോട്ടൈയില്‍ നടന്ന വിവാഹ ചടങ്ങിനിടെ അരശകുമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. സ്റ്റാലിനെ എംജിആറുമായി ഉപമിച്ച അരശകുമാര്‍ അദ്ദേഹം മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ ബിജെപിയില്‍നിന്നു രൂക്ഷ വിമര്‍ശനമുയരുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം, ബിജെപി അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണെന്ന് ആരോപിച്ച അരശകുമാര്‍ അസഭ്യവര്‍ഷമാണ് അവര്‍ തനിക്കെതിരേ നടത്തിയതെന്നും കുറ്റപ്പെടുത്തി. ഡിഎംകെ തന്റെ മാതൃസംഘടനയാണ്. അതുകൊണ്ടാണ് അതില്‍ ചേര്‍ന്നത്. എംകെ സ്റ്റാലിനുമായി ഇരുപതു വര്‍ഷമായി നല്ല ബന്ധമാണ് ഉള്ളതെന്നും അരശകുമാര്‍ പറഞ്ഞു.

Tags:    

Similar News