നിരോധിത കറന്‍സിയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Update: 2021-08-19 15:23 GMT

പരപ്പനങ്ങാടി : നിരോധിച്ച 1000 രൂപയുടെ 195 കറന്‍സികളുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. ധര്‍മ്മപുരി സ്വദേശി കോട്ടാല്‍ മണിയത്ത് ഹള്ളിയിലെ തിരുജ്ഞാനമൂര്‍ത്തി (39) യാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിത്. അറസ്റ്റിലായ ഇയാളെ കോടതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിരോധിത നോട്ടുകള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ സംഭവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.




Tags: