റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ ആഴ്ചാവസാനം നടക്കും; ചര്‍ച്ച അമേരിക്കയുടെ മധ്യസ്ഥതയില്‍
ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഔദ്യോഗിക ത്രികക്ഷി ചര്‍ച്ചകള്‍ ഈ ആഴ്ചാവസാനം യുഎഇയില്‍ നടക്കും. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് നിര്‍ണ്ണായകമായ ഈ നയതന്ത്ര നീക്കം അദ്ദേഹം വെളിപ്പെടുത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിലായിരിക്കും ചര്‍ച്ച നടക്കുക.
ദാവോസില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സെലന്‍സ്‌കി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികളിലായിരുന്നു ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചത്.