ഉരുള്‍പൊട്ടലില്‍നിന്ന് തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലവര്‍ഷം കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാന്‍ എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം.

Update: 2019-08-08 19:12 GMT

കല്‍പ്പറ്റ: ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും ഉദ്യോഗസ്ഥ സംഘവും അഗ്നിശമന സേനയും സന്നദ്ധ പ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. കാലവര്‍ഷം കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കാന്‍ എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം.

ഒപ്പം വെള്ളിമാടുകുന്നില്‍ നിന്നെത്തിയ അഗ്നിശമന സേനയും പൂനൂര്‍ ഹെല്‍ത്ത് കെയറിലെ സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്.ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനെത്തിയ സംഘം ഓടിമാറിയതിനാല്‍ വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി. മാറ്റാന്‍ ശ്രമിച്ച കുടുംബങ്ങള്‍ സുരക്ഷിതരായി അവരുടെ വീടുകളില്‍ തന്നെയാണുള്ളത്. തഹസില്‍ദാറെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, വിഎഫ്എ എം ശിഹാബ്, െ്രെഡവര്‍ അബ്ദുള്‍ റഷീദ് എന്നിവരായിരുന്നു റവന്യൂ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News