കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക്: അനുമതി ഉടന്‍ ലഭ്യമാവുമെന്ന് കെ സുധാകരന്‍ എം.പി

Update: 2020-09-18 14:31 GMT

ന്യൂഡല്‍ഹി: ഖേലോ ഇന്ത്യ സ്‌കീമില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കാനുള്ള അനുമതി ഉടന്‍ ലഭ്യമാവുമെന്ന് കെ.സുധാകരന്‍ എം.പി പറഞ്ഞു. പരിയാരത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഖേലോ ഇന്ത്യ സ്‌കീമില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്റിന് എന്തെങ്കിലും പദ്ധതികള്‍ ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ ആ പദ്ധതികളുടെ നിജസ്ഥിതി അറിയിക്കണമെന്നും ആവശ്യപ്പെട്ട് കെ.സുധാകരന്‍ എം.പി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്.

400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നിര്‍മിക്കുന്നതിനു വേണ്ടി ഏഴ് കോടി രൂപ ചെലവ് വരുന്ന പ്രൊജക്റ്റ് ഖേലോ ഇന്ത്യ സ്‌കീമില്‍ ലഭിച്ചിട്ടുണ്ടെന്നും ഈ പ്രോജക്ട് പ്രപ്പോസല്‍ ഖേലോ ഇന്ത്യ പ്രോജക്ട് ടീമിന്റെ അപ്രൈസല്‍ കമ്മിറ്റി 2020 ആഗസ്റ്റ് 5നു നടന്ന യോഗത്തില്‍ റെക്കമന്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി കിരണ്‍ റിഞ്ചുവാണ് എം.പിക്ക് മറുപടി നല്കിയത്. 

Tags:    

Similar News