പരപ്പനങ്ങാടിയില്‍ ഇന്ധന വിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക കേരള ബന്ദ്

Update: 2020-07-01 12:44 GMT

പരപ്പനങ്ങാടി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്ത് പ്രതീകാത്മക കേരള ബന്ദ് ആചരിച്ചു. വാഹനങ്ങള്‍ നിശ്ചലമാക്കിയും വാഹനങ്ങള്‍ തള്ളിയുമായിരുന്നു പ്രതിഷേധം.

സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശാനുസരണം സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളില്‍ നടന്ന പ്രതീകാത്മക ബന്ദിന്റെ ഭാഗമായാണ് പരപ്പനങ്ങായിലും പ്രതിഷേധം നടന്നത്. സമരപരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ പി ഹംസക്കോയ ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു.

പി ഒ സലാം, അധികാരത്തില്‍ ശ്രീജിത്ത്, കെ പി ഷാജഹാന്‍, സി ബാലഗോപാല്‍, ഫൈസല്‍ പാലത്തിങ്ങല്‍, അഭിന്‍ കൃഷ്ണ കെ പി, ബി പി മിക്ദാദ്, മുസ്ഫ കളരിക്കല്‍ എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. റഫീഖ് കൈറ്റാല, ജിതേഷ് പാലത്തിങ്ങല്‍, ഷഫീക്, സഫ്‌വാന്‍, രാജേഷ് ലക്ഷ്മി, വിജയന്‍ നാറ്റ്‌നായില്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

Tags:    

Similar News