സയ്യിദ് സഫര്‍ ഇസ്‌ലാം യുപിയില്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി

Update: 2020-08-27 01:35 GMT

ന്യൂഡല്‍ഹി: സയ്യിദ് സഫര്‍ ഇസ്‌ലാം ബി.ജെ.പിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള  രാജ്യസഭ സ്ഥാനാര്‍ഥിയാകും. സമാജ് വാദി പാര്‍ട്ടി എം.പി ആയിരുന്ന അമര്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ബിജെപി പാര്‍ട്ടി വക്താവ് കൂടിയായ സയ്യിദ് സഫര്‍ ഇസ്‌ലാമിനെ പരിഗണിച്ചത്. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ സയ്യിദ് സഫര്‍ ഇസ്‌ലാമിന്റെ വിജയം ഉറപ്പാണ്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലേക്ക് എത്തിക്കുന്നതില്‍ സയ്യിദ് സഫര്‍ ഇസ്‌ലാം പങ്കുവഹിച്ചിരുന്നു. 

Tags: