സ്വിഗ്ഗി വഞ്ചിക്കുന്നു; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളികള്‍

Update: 2022-11-13 11:18 GMT

കൊച്ചി: തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി കമ്പനി തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാല്‍, വിഷയത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 10 രൂപ അധികം നല്‍കണം, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക എന്നീ 30 ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്തെ സമരം. ജീവനക്കാരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് അഡീഷനല്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ജീവനക്കാര്‍ നേരത്തെ സമരം അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News