ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: സുവേന്ദു അധികാരി

Update: 2026-02-12 04:03 GMT

കൊല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി

സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനു കീഴില്‍ ബാബറിനെ പോലുള്ള വിദേശ അക്രമകാരികളുടെ പേരുകള്‍ തുടര്‍ന്നും പൊതു ഇടങ്ങളില്‍ കാണുമെന്നും സുവേന്ദു അധികാരി പറഞ്ഞു.

ബാബര്‍, ഹുമയൂണ്‍, ഔറംഗസീബ്, അക്ബര്‍, ഷാജഹാന്‍ തുടങ്ങിയ മുഗള്‍ ചക്രവര്‍ത്തിമാരാണ് ഇന്ത്യയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്നും സുവേന്ദു അധികാരി ആരോപിച്ചു.

Tags: