ഡെപ്യൂട്ടി മേയറെ കയ്യേറ്റാന്‍ ചെയ്യാന്‍ ശ്രമം; തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു

Update: 2021-09-29 10:25 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ഡപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെയാണ് മേയര്‍ സസ്‌പെന്റ് ചെയ്തത്.

കോര്‍പറേഷന്‍ സോണല്‍ ഓഫിസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അജണ്ടയിലില്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതര്‍ക്കം തുടങ്ങി. പിന്നീടത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സോണല്‍ ഓഫിസ് അഴിമതിയില്‍ ആവശ്യമായ എല്ലാ നടപടികളും നഗരസഭ എടുത്തിട്ടുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

മുഴുവന്‍ സോണല്‍ ഓഫിസുകളിലും പരിശോധന നടത്തുന്നുണ്ട്. ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തതില്‍ അദ്ദേഹം പോലിസിന് പരാതി നല്‍കും. ബിജെപി അംഗങ്ങള്‍ ഡെപ്യൂട്ടി മേയറുടെ അമ്മയെ പോലും മോശമായി പറഞ്ഞ് അവഹേളിച്ചു എന്നും മേയര്‍ പറഞ്ഞു.


Tags:    

Similar News