ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ തരുമെന്ന് സുരേഷ് ഗോപി

Update: 2021-03-25 04:22 GMT

തൃശൂര്‍: ഇത്തവണ തൃശൂര്‍ എടുക്കുകയല്ല, ജനങ്ങള്‍ തരുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 'തൃശൂര്‍ ഇങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ഏറെ പരിഹസിക്കപ്പെട്ടിരുന്നു.


വോട്ടര്‍മാരുടെ പ്രതീക്ഷ വോട്ടര്‍മാര്‍ ഏപ്രില്‍ ആറിന് വ്യക്തമാക്കും. തൃശ്ശൂര്‍ ഇങ്ങെടുക്കുവാ എന്നത് എല്ലാവരുടെയും മനസ്സിലുണ്ട്. അവര് പറയുന്നു അത് പറയാന്‍ വേണ്ടി കാത്തുനില്‍ക്കില്ല, തൃശ്ശൂര്‍ ഞങ്ങള്‍ തരികയാണ്. തന്നാല്‍ ഉറപ്പായിട്ടും ജനങ്ങള്‍ പശ്ചാത്തപിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


ശബരിമല പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ജയിച്ചാല്‍ എം.എല്‍.എ എന്നതിനപ്പുറത്തുള്ള കാര്യങ്ങള്‍ ചെയ്യും. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ടൂറിസത്തിലൂടെ വിസിറ്റേഴ്‌സ് ഹബാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.




Tags: