സൂപ്പര്‍ സഞ്ജു; ഏകദിനത്തിലെ കന്നി സെഞ്ചുറിയുമായി താരം

Update: 2023-12-21 17:04 GMT
പാള്‍ : മലയാളി താരം സഞ്ജു സാംസണ് ഏകദിനത്തിലെ ആദ്യ സെഞ്ചുറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് താരത്തിന്റെ കന്നി സെഞ്ചുറി. സഞ്ജു കരുത്തില്‍ ആദ്യം ബാറ്റുചെയ്ത് ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു.

114 പന്തില്‍നിന്ന് 108 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.  മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെട്ട ഇന്നിങ്സായിരുന്നു ഇത്. പതിവിനു വിപരീതമായി ക്രീസില്‍ കടുത്ത ആക്രമണത്തിന് മുതിരാതെയായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം. അതിന്റെ ഫലം സെഞ്ചുറി രൂപത്തില്‍ സഞ്ജുവിനെത്തേടിയെത്തുകയും ചെയ്തു. 77 പന്തില്‍നിന്ന് 52 റണ്‍സെടുത്ത് തിലക് വര്‍മയും ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ കാര്യമായി സംഭാവന ചെയ്തു. പട്യാദര്‍ (22), റിങ്കു സിങ് (38), രാഹുല്‍ (21), വാഷിങ്ടണ്‍ സുന്ദര്‍ (14) എന്നിവരാണ് ഇന്ത്യയ്ക്കായി രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്ക 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടിയിട്ടുണ്ട്.





Tags:    

Similar News