'വായ്പയെടുത്ത് ഓട്ടോ വാങ്ങി, ഇഎംഐ അടയ്ക്കാൻ പണമില്ല'; മക്കളെ കൊന്ന് ജീവനൊടുക്കി ദമ്പതികൾ

Update: 2025-07-20 10:22 GMT

അഹമ്മദാബാദ്: അഹമ്മദാബാദിലെ ബഗോദരയിൽ ദമ്പതികളും മൂന്ന് കുട്ടികളുമുൾപ്പെടെയുള്ള കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. മക്കളെ വിഷം കൊടുത്ത് കൊന്നതിനു ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ധോൽക്ക സ്വദേശികളായ വിപുല്‍ വഗേല, ഭാര്യ സോണാൽ വഗേല (26), മക്കളായ കരീന (11), മയൂർ (8), പ്രിൻസി (5) എന്നിവരാണ് മരിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യക്ക് കാരണം.

ഇവർ ബഗോദരയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഒട്ടോറിക്ഷാ ഡ്രൈവറായ വിപുലായിരുന്നു‍ കുടുംബത്തിൻ്റെ ഏക ആശ്രയം. എന്നാൽ കട ബാധ്യതകൾ കാരണം ലോണെടുത്ത ഓട്ടോയുടെ ഇഎംഐ അടയ്ക്കാൻ കഴിയാത്തതിൽ വലിയ മനപ്രയാസം ഇവർ അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇത് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags: