വീണ്ടും മലക്കം മറിഞ്ഞ് സി പി സുഗതന്‍; വിധി നടപ്പാക്കേണ്ടത് പാത്തും പതുങ്ങിയുമല്ല

സുപ്രിംകോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അത് നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാവരുത്. ശബരിമലയില്‍ സര്‍ക്കാര്‍ കയറ്റിയ സ്ത്രീകള്‍ ഭക്തരല്ല ആക്ടിവിസ്റ്റുകളാണ്. യുവതികളെ മലചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണു മുന്‍ നിലപാടുകളില്‍നിന്ന് സുഗതന്‍ മലക്കംമറിഞ്ഞിരിക്കുന്നത്.

Update: 2019-01-03 06:54 GMT

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വനിതാമതില്‍ സംഘാടക സമിതി ജോയിന്റ് സെക്രട്ടറിയും ഹിന്ദു പാര്‍ലമെന്റ് നേതാവുമായ സി പി സുഗതന്‍. സുപ്രിംകോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അത് നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാവരുത്. ശബരിമലയില്‍ സര്‍ക്കാര്‍ കയറ്റിയ സ്ത്രീകള്‍ ഭക്തരല്ല ആക്ടിവിസ്റ്റുകളാണ്. യുവതികളെ മലചവിട്ടാന്‍ അനുവദിച്ചത് യഥാര്‍ഥ ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്നു. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണു മുന്‍ നിലപാടുകളില്‍നിന്ന് സുഗതന്‍ മലക്കംമറിഞ്ഞിരിക്കുന്നത്.

നേരത്തെ ഹാദിയ വിഷയത്തില്‍ ഉള്‍പ്പടെ തീവ്രനിലപാടുകള്‍ സ്വീകരിച്ച സുഗതനെ വനിതാ മതില്‍ സംഘാടക സമിതി ഭാരവാഹി ആക്കിയത് വലിയ വിവാദമായിരുന്നു. എന്നാല്‍, മുന്‍ നിലപാട് ഉപേക്ഷിച്ച് നവോത്ഥാനപ്രകിയയുടെ ഭാഗമാവുകയാണെന്നാണ് സുഗതന്‍ പ്രതികരിച്ചത്. സുഗതനെ വനിതാ മതില്‍ ഭാരവാഹി ആക്കിയതിനെ മുഖ്യമന്ത്രി പിണറായി ഉള്‍പ്പടെ ന്യായീകരിക്കുകയാണുണ്ടായത്. എന്നാല്‍, വനിതാ മതില്‍ തീര്‍ത്ത് ഒരുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും സുഗതന്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍എസ്എസ്സിനെയും ബിജെപിയെയും എന്‍എസ്എസ്സിനെയും സുഗതന്‍ പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്. നട്ടെല്ലില്ലാത്തവര്‍ നയിക്കുന്ന ഹിന്ദു സമൂഹമാണ് ഇപ്പോഴുള്ളതെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോര, ഭക്തരുടെ വികാരം കൂടി സംരക്ഷിക്കണം. നവോഥാനമുല്യസങ്കല്‍പങ്ങള്‍ സംരക്ഷിക്കുന്നതിനോപ്പം യഥാര്‍ഥ ഭക്തരെ അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുകയും വേണം. യുവതികള്‍ കയറിയപ്പോള്‍ അരമണിക്കൂര്‍ നടയടച്ചു ശുദ്ധികലശം നടത്താതെ നീണ്ട കാലത്തേക്ക് നട അടച്ചിട്ട് ധൈര്യം കാണിക്കാന്‍ തന്ത്രിമാര്‍ ധൈര്യം കാണിക്കണം. വരുമാന നഷ്ടവും ജോലി നഷ്ടവും അവര്‍ ഭയക്കുകയാണെന്ന് സുഗതന്‍ പോസ്റ്റില്‍ പറയുന്നു.


Tags: