നാട്ടില്‍ തിരിച്ചെത്തിയ ജാമിഅ, അലീഗഢ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് ഗംഭീര സ്വീകരണം

പൗരത്വ പ്രക്ഷോഭത്തിലേക്ക് നാടിനെ എടുത്തെറിഞ്ഞതില്‍ വിദ്യാര്‍ത്ഥികള്‍ വലിയ പങ്കാണ് വഹിച്ചത്.

Update: 2019-12-20 02:49 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പോരാടിയ ജാമിഅ മില്ലിയ്യ ഇസ്ലാമിയ, അലീഗഢ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് കോഴിക്കോട് വരവേല്‍പ്പ്. ഇന്ന് പുലര്‍ച്ചെ മംഗള എക്‌സ്പ്രസിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

വിദ്യാര്‍ത്ഥികളെ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുതിയ ബസ്റ്റാന്റിലേക്ക് പ്രകടനമായി ആനയിച്ചുകൊണ്ടു പോവുകയായിരുന്നു. പ്രകടനത്തോടൊപ്പം വഴിയാത്രക്കാരും കൂടി.

സര്‍വ്വകലാശാലയ്ക്ക് അവധി നല്‍കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയത്. 20 പെണ്‍കുട്ടികളടക്കം 80 പേരാണ് സംഘത്തിലുള്ളത്.

പൗരത്വ പ്രക്ഷോഭത്തിലേക്ക് നാടിനെ എടുത്തെറിഞ്ഞതില്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ വലിയ പങ്കാണ് വഹിച്ചത്. വിദ്യാര്‍ത്ഥികളുടെ സമരത്തെ ഡല്‍ഹി പോലിസ് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. പോലിസ് നടപടിയില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും ചികിത്സയിലാണ്.




Tags:    

Similar News