ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റി ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് കോളജ് വിദ്യാര്‍ഥിനി മരിച്ചു. ധനശ്രീ (22) യാണ് മരിച്ചത്. കെആര്‍ പുരം ആവലഹള്ളിക്ക് സമീപമായിരുന്നു അപകടം.
കോളജിലേക്കുള്ള യാത്രക്കിടെ റോഡിലെ കുഴി ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ബാലന്‍സ് നഷ്ടപ്പെട്ട ധനശ്രീ റോഡിലേക്കു വീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി നേരെ തലയിലൂടെ കയറിയിറങ്ങിയതോടെ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.
അപകടം നടത്തിയ ലോറി സ്ഥലത്തുനിന്ന് ഓടിച്ചുകടന്നെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഡ്രൈവറെ ഉടനെ പിടികൂടുമെന്ന് പോലിസ് വ്യക്തമാക്കി.