സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ചിത്ര രചന-പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും

Update: 2020-11-11 17:11 GMT

ദമ്മാം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ചാപ്റ്റര്‍ 7 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പ്രസംഗ മത്സരവും, പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ ചിത്ര രചന മത്സരവും സംഘടിപ്പിക്കും. പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വീഡിയൊ റെക്കോഡ് ചെയ്ത പ്രസംഗമാണ് മത്സരത്തിനായി അയക്കേണ്ടത്. നവംബര്‍ 13 മുതല്‍ 15 വരെയാണ് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ അയക്കേണ്ടത്. ചിത്ര രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വരച്ച ചിത്രങ്ങള്‍ വ്യക്തമാകും വിധം ഫോട്ടൊയെടുത്ത് വാട്‌സ് ആപ്പ് നമ്പരിലേക്കയക്കാണു അയക്കേണ്ടത്.

മത്സരത്തിനുള്ള ചിത്രങ്ങള്‍ നവംബര്‍ 13 മുതല്‍ 16 വരെ അയക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 0553606230 (സൈഫുദ്ദീന്‍), 0536705157(സുഹൈല്‍), 0541253509(സഈദ് മേത്തര്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. നവംബര്‍ 21 ന് 'കുട്ടികളുടെ ചാച്ചാജി'  എന്ന തലക്കെട്ടില്‍ സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന ശിശു ദിനാഘോഷ പരിപാടിയില്‍ വച്ചായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. കുട്ടികളുടെ പ്രിയ ചാച്ചാജിയെ കൂടുതല്‍ അടുത്തറിയാനും മല്‍സരത്തിലൂടെ കഴിവ് തെളിയിക്കാനുമുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രായഭേദമന്യേ ചിത്ര രചനക്കായി ലഭിക്കുന്ന അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News