ലോറി സ്‌ക്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Update: 2025-12-11 02:46 GMT

ഒതുക്കുങ്ങല്‍: സ്‌ക്കൂട്ടറില്‍ ചരക്കുലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. അരിച്ചോള്‍ പീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി റീം ഷാനവാസ്(9)ആണ് മരിച്ചത്. അധ്യാപികയായ മാതാവ് സജ്‌നയോടൊപ്പം സ്‌കൂളിലേക്കു പോകുമ്പോഴാണ് അപകടം.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കല്‍ ഭാഗത്തേക്കു വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഒരു കിലോമീറ്ററോളം നിയന്ത്രണംവിട്ടു പാഞ്ഞ് രണ്ടുകാറും ഒരു സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ചശേഷം പുത്തൂര്‍ ജങ്ഷനിലെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Tags: