കോഴിക്കോട്ട് തെരുവുനായയുടെ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു

Update: 2022-09-04 14:28 GMT

കോഴിക്കോട്: കുറ്റിയാടി മൊകേരിയില്‍ തെരുവുനായയുടെ ആക്രമണം. കുറ്റിയാടി മൊകേരിയിലാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് നായയുടെ കടിയേറ്റത്. കടിയേറ്റവരില്‍ അഞ്ച് വയസുകാരിയും ഉള്‍പ്പെടും. കൈകളിലും കാലുകളിലുമാണ് എല്ലാവര്‍ക്കും പരിക്ക്. ഒരാളുടെ മുഖത്ത് കടിയേറ്റിട്ടുണ്ട്. ഇവരെ കുറ്റിയാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News