പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; കനയ്യ കുമാറിനെതിരേ വീണ്ടും ആക്രമം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ബക്‌സറില്‍ നിന്ന് അറയിലേക്ക് യാത്ര ചെയ്യവെയാണ് ആക്രമണമുണ്ടായത്.

Update: 2020-02-14 15:13 GMT

പട്‌ന: കനയ്യ കുമാറിന്റെ വാഹന വ്യൂഹത്തിനു നേരെ ബിഹാറില്‍ വീണ്ടും ആക്രമണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ബക്‌സറില്‍ നിന്ന് അറയിലേക്ക് യാത്ര ചെയ്യവെയാണ് ആക്രമണമുണ്ടായത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ബിഹാറിലുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്ന കനയ്യക്ക് നേരെയുണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ അക്രമസംഭവമാണിത്. ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്‍ യാത്ര' എന്ന പേരില്‍ സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ ബിഹാറില്‍ നടന്നുവരുന്ന പ്രതിഷേധ സംഗമത്തിന്റെ പങ്കെടുത്ത് വരികയാണ് കനയ്യ. ഫെബ്രുവരി 29ന് പാട്‌നയില്‍ റാലിയോടെ പ്രചാരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിനെതിരേ കല്ലേറുണ്ടായത്.

ചൊവ്വാഴ്ച ഗയയിലും കനയ്യക്കെതിരേ ആക്രമണമുണ്ടായി. പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായി വേദിയിലെത്തുന്നതിന് തൊട്ടു മുമ്പാണ് ആദ്യം ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം ഇദ്ദേഹം സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു.



Tags:    

Similar News