ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറ്; ചില്ല് തകര്‍ന്നു

Update: 2023-03-12 08:56 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരേ കല്ലേറ്. സംഭവത്തില്‍ ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി ഈസ്‌റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു. മുര്‍ഷിദാബാദ് ജില്ലയിലെ ഫറാക്കയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 'ഇത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അന്വേഷിക്കുമെന്നും ഈസ്‌റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ കൗസിക് മിത്ര പറഞ്ഞു.

Tags: