വിദ്യാര്‍ഥിനിക്ക് ലഹരി നല്‍കിയ പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം; ചോമ്പാല്‍ പോലിസ് സ്‌റ്റേഷനിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2022-12-06 15:10 GMT

വടകര: അഴിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നല്‍കി ലഹരി വിതരണത്തിന് ഉപയോഗിച്ച പ്രതിയെ ചോമ്പാല്‍ പോലിസ് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി ചോമ്പാല്‍ പോലിസ് സ്‌റ്റേഷനിക്ക് ജനകീയ മാര്‍ച്ച് നടത്തി. മാര്‍ച്ച് ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു.

എസ് ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവും വാര്‍ഡ് അംഗവുമായ സാലിം അഴിയൂര്‍ വിഷയവതരണം നടത്തി. മണ്ഡലം സെക്രട്ടറി കെ കെ ബഷീര്‍, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീന്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം സമദ് മാക്കൂല്‍, നവാസ് കുന്നുമ്മക്കാര, ഉനൈസ് ഒഞ്ചിയം, ഷബീര്‍ നാദാപുരം റോഡ്, നൈസ, റസീന, അഴിയൂര്‍ പഞ്ചായത്ത് സെക്രട്ടറി യാസര്‍ പൂഴിത്തല, ശറഫുദ്ദീന്‍ വടകര, പി സാഹിര്‍, പി സലിം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News