സംസ്ഥാന വഖഫ് ബോര്‍ഡ് പള്ളികളില്‍ നിന്ന് സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

25 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

Update: 2019-02-05 09:52 GMT

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് വിവിധ പള്ളികളില്‍ നിന്നായി സ്വരൂപിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

വഖഫ് മന്ത്രി കെ ടി ജലീല്‍, മുസ്ലിംലീഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞ്, വഖഫ് ബോര്‍ഡ് അംഗങ്ങളായ എം സി മായിന്‍ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്‍, എ സാജിത ചടങ്ങില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ചയും നടന്നു.വഖഫ് ബോര്‍ഡിനുള്ള ഭരണച്ചിലവിലേക്കുള്ള വിഹിതവും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുകയും ഇത്തവണ വര്‍ധിപ്പിച്ചു തരുമെന്നുള്ള മന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ് അവരെ ധരിപ്പിച്ചതായും മന്ത്രി കെ ടി ജലീല്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


Tags: