ഹരിയാനയില്‍ പുതിയ ബിജെപി ഓഫിസിന് സംസ്ഥാന പ്രസിഡന്റ് തറക്കല്ലിട്ടു; കര്‍ഷക സമരക്കാര്‍ ഇളക്കിയെറിഞ്ഞു

Update: 2021-06-14 15:42 GMT

ജജ്ജര്‍: ബി.ജെ.പിയുടെ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് എത്തി സ്ഥാപിച്ച തറക്കല്ല് കര്‍ഷക സമരക്കാര്‍ എത്തി ഇളക്കിയെറിഞ്ഞു. ഹരിയാനയിലെ ജജ്ജറിലാണ് സംഭവം. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒ പി ധങ്കര്‍ സ്ഥാപിച്ച തറക്കല്ലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ഷകര്‍ ഇളക്കി മാറ്റി വലിച്ചെറിഞ്ഞത്.

ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികളില്‍ കര്‍ഷക സംഘടനകളുടെ പ്രതിഷേധം തുടര്‍ക്കഥയാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം കര്‍ഷകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് അറിയിച്ചു.

Tags: