ആഴക്കടല്‍ മല്‍സ്യ ബന്ധനം: കരാര്‍ നടപ്പിലാക്കല്‍ ഘട്ടത്തില്‍ മാത്രമേ പരിശോധിക്കൂവെന്ന് മുഖ്യമന്ത്രി

സര്‍ക്കാരോ, വകുപ്പ് മന്ത്രിയോ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി; നിവേദനത്തിന് ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലെത്തി എന്നത് പരിശോധിക്കണം

Update: 2021-02-20 14:23 GMT

തിരുവനന്തപുരം: കെഎസ്‌ഐഎന്‍സി ഒരു പെതു മേഖല സ്ഥാപനമാണ്, സര്‍ക്കാരോ സര്‍ക്കാര്‍ വകുപ്പോ ഒരു എംഒയു ഒപ്പിട്ടിട്ടില്ല. ഏതെങ്കിലും കമ്പനിയുമായി പൊതുമേഖല സ്ഥാപനം ഒപ്പിട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അത് പരിശോധിക്കും. അതിന് ശേഷമാണ് തീരമാനമെടുക്കുകയെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ആലപ്പുഴ പള്ളിപ്പുറത്ത് മെഗാ മാനുഫാക്ടചറിങ് ആന്റ് ഫുഡ് പ്രോസസിങ് യൂനിറ്റ് ആരംഭിക്കുന്നുണ്ട്. അത്് സംഭരണം കയറ്റുമതി തുടങ്ങിയ കാര്യവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2020 ഒക്ടോബറിലാണ് ഇത് സംബന്ധിച്ച് അപേക്ഷ ലഭിക്കുന്നത്. സര്‍ക്കാര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. സ്ഥലം കമ്പനി ഏറ്റെടുക്കുകയോ മറ്റ് പ്രവര്‍ത്തികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതൊരു ഫുഡ് പാര്‍ക്ക് പ്രോജക്റ്റ് മാത്രമാണ്. ഏത് പ്രോജക്റ്റും നടപ്പിലാക്കേണ്ട ഘട്ടത്തില്‍ മാത്രം സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരോ, ബന്ധപ്പെട്ട സെക്രട്ടറിയോ, വകുപ്പ് മന്ത്രിയോ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2021 ഫബ്രുവരി 11നാണ് കമ്പനി പ്രതിനിധികളെന്ന് പറഞ്ഞ് ചിലര്‍ വ്യവസായ മന്ത്രിയുടെ ഓഫിസിലെത്തിയത്. ഭക്ഷ്യ ഗവേഷണ സ്ഥാപനത്തെക്കുറിച്ച് സംസാരിക്കാനാണ് അവര്‍ വന്നത്. ഇത് സംബന്ധിച്ച് മന്ത്രിസഭാ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നിവേദന രൂപത്തിലുള്ളതായിരുന്നു അപേക്ഷ. ആ അപേക്ഷയുടെ ഉള്ളടക്കമാണ് എംഒയു എന്ന മട്ടില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിവേദനത്തിന് ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലെത്തി എന്നത് പരിശോധിക്കണം. മുന്‍പ് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് ഇപ്പോള്‍ ഫിഷറീസ് മന്ത്രിയുടെ ഓഫിസിലുള്ളത്. ആ ഉദ്യോഗസ്ഥനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ താനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല. മല്‍സ്യബന്ധനയാനങ്ങളുടെ നിര്‍മാണത്തെക്കുറിച്ചാണ് ആ കരാറിലുള്ളത്. നിക്ഷേപകരെ സ്വീകരിക്കുന്ന അസെന്റില്‍ നിരവധി എംഒയു കള്‍ ഒപ്പിവച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പറ്റുന്നതും പറ്റാത്തതും ആയ കരാറുകളിലുണ്ടായിരുന്നു.

യുഎസില്‍ മന്ത്രി പോയത് യുഎന്‍ പരിപാടിയ്ക്കാണ്. എന്നിരുന്നാലും നിരവധി പേരുമായി മന്ത്രി എന്ന നിലയില്‍ സംസാരിച്ചിട്ടുണ്ട്.

പക്ഷെ, ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശി-സ്വദേശി കോര്‍പറേറ്റുകളെ അനുവദിക്കില്ലെന്നത് സര്‍ക്കാര്‍ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഏതു കരാറും അതിന്റെ നടപ്പിലാക്കല്‍ ഘട്ടത്തില്‍ മാത്രമേ പരിശോധന നടക്കൂ എന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഏതായാലും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദങ്ങള്‍.

ഉദ്യോഗാര്‍ഥികളുമായി നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം ലഭിച്ചിട്ടില്ല. ചര്‍ച്ച നടക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: