എസ്എസ്എല്‍സി വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്.

Update: 2019-07-02 09:38 GMT

കണ്ണൂര്‍: പന്തക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥി ചമ്പാട് പുഞ്ചക്കരയിലെ കുളത്തില്‍ മുങ്ങി മരിച്ചു. കുന്നുമ്മല്‍ പാലം കൊപ്പര മില്ലിനടുത്തെ മിനാജ് (14) ആണ് മരിച്ചത്. പഠിപ്പ് മുടക്കായതിനാല്‍ കൂട്ടുകാരോടൊപ്പം കുളത്തില്‍ നീന്താനിറങ്ങിയതായിരുന്നു.

നീന്തല്‍ നല്ല വശമില്ലായിരുന്ന മിനാജ് ടയറിന്റെ റ്റൂബില്‍ പിടിച്ച് നീന്തുന്നതിനിടെ പിടിത്തംവിട്ടു മുങ്ങിപ്പോവുകയായിരുന്നു. മറ്റുകുട്ടികള്‍ ബഹളംവച്ചതോടെ മറുവശത്ത് കുളിക്കുകയായിരുന്ന യുവാക്കള്‍ എത്തി മിനാജിനെ പുറത്തെടുത്ത് ഉടന്‍ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്കു 11.30നായിരുന്നു സംഭവം.

Tags:    

Similar News