എസ്എസ്എഫ് ദേശീയ സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി സിവിക് സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം ജോദ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തര്‍ വാസി ഉദ്ഘാടനം ചെയ്തു.

Update: 2019-02-23 10:38 GMT

ന്യൂഡല്‍ഹി: എസ്എസ്ഫ് ദേശീയ സമ്മേളനത്തിന് രാജ്യ തലസ്ഥാനത്ത് തുടക്കം. സമ്മേളന നഗരിയായ രാംലീല മൈതാനിയില്‍ സംഘടന പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് ന്യൂഡല്‍ഹി സിവിക് സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം ജോദ്പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അക്തര്‍ വാസി ഉദ്ഘാടനം ചെയ്തു.

പ്രതിനിധികള്‍ക്ക് വിവിധ ഭാഷകളിലുള്ള ഹൈല്‍പ്പ് ലൈന്‍ സംവിധാനവും ഡസ്‌ക്കും സംവിധാനിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, നിസാമുദ്ദീന്‍, ഡല്‍ഹി, എന്നീ റെയില്‍വേ സ്‌റ്റേഷനുകളിലും ഇന്ദിരാ ഗാന്ധി അന്തര്‍ ദേശീയ വിമാനത്താവളം, വിവിധ മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലുമാണ് ഹൈല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യന്‍ മുസ്‌ലിം വിദ്യാര്‍ഥിത്വത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്യും. സാമൂഹിക സേവനം, സംഘാടനം, കരിയര്‍ ഗൈഡന്‍സ്, സൂഫീ തത്വചിന്ത, വ്യക്തിത്വവികസനം തുടങ്ങി വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകളും നടക്കും.

സമാപന സെഷനില്‍ അഖിലേന്ത്യാ സുന്നീ ജംഈയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിസംബോധ ചെയ്യും. നാളെ രാവിലെ ഒമ്പതിന് രാജ്ഘട്ടില്‍ നിന്ന് രാംലീല മൈതാനിയിലേക്ക് യിലേക്ക് വിദ്യാര്‍ഥി റാലി നടക്കും. ദേശീയ തലത്തില്‍ എസ് എസ് എഫ് വേരുറപ്പിച്ചതിന്റെ സാക്ഷ്യം കൂടിയായിരിക്കും വിദ്യാര്‍ഥി റാലി.

തുടര്‍ന്ന് രാംലീല മൈതാനിയില്‍ 12 മുതല്‍ സമാപന സമ്മേളനം നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹിക സാസംസ്‌കാരക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Tags:    

Similar News