തിരുവനന്തപുരത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി

Update: 2023-03-02 03:46 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ പിതാവിനെ കൊലപ്പെടുത്തി. കിളിമാനൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന്‍ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ മകന്‍ രാജേഷ്(28) ഒളിവില്‍ പോയി. കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിലാണ് രാജനെ കണ്ടെത്തിയത്. സംഭവസമയം രാജന്റെ ഭാര്യ വീട്ടിലില്ലായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാജേഷിനായി പോലിസ് തിരച്ചില്‍ ആരംഭിച്ചു.

Tags: