പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം: രാജ്ഭവനു മുമ്പില്‍ എസ്.ഡി.പി.ഐ ഏകദിന ഉപവാസം നാളെ

സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ ഉപവാസം നടത്തും.

Update: 2020-12-23 15:35 GMT

തിരുവനന്തപുരം: കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ നാളെ രാജ്ഭവനു മുമ്പില്‍ ഏകദിന ഉപവാസം നടത്തും. രാവിലെ 10.30 ന് മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, മാഗ്ലിന്‍ പീറ്റര്‍ (ആക്ടിവിസ്റ്റ്), എ എസ് അജിത് കുമാര്‍ (എഴുത്തുകാരന്‍), വിനീത വിജയന്‍ (ആക്ടിവിസ്റ്റ്), വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ എം അന്‍സാരി, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍ രാജന്‍, പി.ഡി.പി ജില്ലാ പ്രസിഡന്റ് അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളും സംസ്ഥാന, ജില്ലാ നേതാക്കളും രാജ്ഭവനു മുമ്പില്‍ നടക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കും. വൈകീട്ട് ആറ് വരെയാണ് ഉപവാസം. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും നാളെ ഉപവാസം നടത്തും.




Tags:    

Similar News