ജമ്മു കശ്മീര്‍: സാമൂഹിക മാധ്യമങ്ങളുടെ നിയന്ത്രണം പിന്‍വലിച്ചു

ഇപ്പോള്‍ 2 G സ്പീഡിലുള്ള ഇന്റര്‍നെറ്റാണ് ലഭ്യമാവുക

Update: 2020-03-04 10:12 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം നീക്കി. ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതിനു ശേഷമാണ് തീരുമാനമെടുത്തത്.

ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് പ്രകാരം ജമ്മു കശ്മീരില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യമാകും. ഇപ്പോള്‍ 2 G സ്പീഡിലുള്ള ഇന്റര്‍നെറ്റാണ് ലഭ്യമാവുക. മാത്രമല്ല പ്രിപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇന്റര്‍നെറ്റ് ലഭിക്കുകയുള്ളു. ഉത്തരവില്‍ ഏതെങ്കിലും സൈറ്റിനെ കുറിച്ച് പരാമര്‍ശമില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കിയുന്ന ആര്‍ട്ടിക്കിള്‍ 37ം റദ്ദാക്കിയതിനു പിന്നാലെയാണ് കേന്ദ്രം ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളുടെ ഉപയോഗവും റദ്ദാക്കിയത്.   

Tags:    

Similar News